Saturday, January 28, 2012

മാതൃഹൃദയം

ചിന്തതന്‍പുരാതനഗേഹംവലംവെച്ചു
സന്ധ്യയിലിരുന്നേകാന്തനായ്‌
ഭൂതകാലത്തിന്‍ദുഖംതീര്‍ത്ഥങ്ങളില്‍
തെണ്ടിനടക്കുന്നുപോള്ളിനോവിച്ചും
ഞെരങ്ങിയുമേങ്ങിയുമെന്‍മാനസ
മരുഭൂമിതന്‍വിജനതയിലൂടെ

അങ്ങകലെമലയോരംകറുത്തു
തിങ്ങിനിറഞ്ഞകാര്‍മേഘമില്‍
എങ്ങുനിന്നോയെത്തുന്നകാറ്റില്‍
വിങ്ങിവീഴുന്നവെള്ളത്തുള്ളികള്‍
വന്നുചേര്‍ന്നോഴുകിയാറായി
ശാന്തമില്‍ക്രോധമിലെത്രനാള്‍

ജടകെട്ടിയിരുണ്ടതുരുത്തില്‍
തെളിവെട്ടമെറിഞ്ഞനിലാവില്‍
നിഴല്‍പതിച്ചാനദിയുടെനാഭി
ചുഴിയില്‍തിളക്കമായ്‌നില്‍പ്പാ
കാഞ്ഞിരമരചില്ലകള്‍ക്കിടയി-
ലാസൗധങ്ങളാംപ്രതിബിംബങ്ങള്‍

കാലത്തിന്‍മാറ്റപൊരുളില്‍പ്രഭയുടെ
തുടിപ്പുംതേങ്ങലുമൊപ്പിനില്‍ക്കെ
ഹൃദ്സ്പന്ദനത്തിലാമരത്തിന്‍
ഇലകൊഴിഞ്ഞെത്രനാല്‍ .......

ആമഹാനിന്‍കാല്‍പാടുകള്‍
പതിച്ചതറവാട്ടുമുറ്റത്ത്‌നിന്നും
പുല്പടര്‍പ്പുകളരിഞ്ഞുപോകും
പെണ്‍കൊടികളില്‍നോക്കിയാവൃദ്ധ
നെടുവീര്‍പ്പുകളുതിര്‍ത്തുന്നു
പോയകാലത്തിന്‍ചുരുളുനിവര്‍ത്തു
മെന്നുംമക്കളില്‍ദുഃഖ–സന്തോഷമാം
ജീവിതവിഥികളുടെത്യാഗങ്ങളെങ്കിലു
മിന്നവരില്‍നോവിന്‍റെവിഷാദം
തുടികൊട്ടിയുരുകുംമനസാ
ലേകാന്തതയുടെവേര്‍പാടില്‍ തേങ്ങുന്നു

പതിറ്റാണ്ടുകള്‍താണ്ടിജീവിതവീഥിയില്‍.
പടര്‍ന്നെത്ര നൊമ്പരാത്മഗതങ്ങളുടെ
യിരുണ്ടവെളിച്ചത്തിലുമെന്നുംതേടുന്നൊ
രായിരംശാന്തിമന്ത്രങ്ങള്‍മക്കളിലെങ്ങിലും
മേതോവിഷാദത്തിന്നടിമയായ്‌     

കരിഞ്ഞമോട്ടുമായിളംചെടിയാംമകള്‍
കഴിഞ്ഞുകൂടുന്നവൃഥയുടെനാളുകളില്‍
കണ്ടുമനംപൊട്ടുന്നെത്രഹൃദ്ഭേതകമെന്‍
കണ്ണടയുംമുമ്പൊരുമന്ദസ്മിതമവല്‍ചുണ്ടു
കളില്‍തത്തികളിച്ചുകാണുകേല്‍......

വേദനയിറ്റിറ്റുവീഴുന്നവര്‍മിഴി
ദൂരെയീയെന്നിലെക്കാഴത്തിലിന്നും
ചാലുകള്‍കണ്ടെത്തിനില്‍ക്കുന്നുവെന്നും
നീളുംയുഗാന്തരവീഥിയിലൂടെയെന്‍
ചിന്തകളവര്‍നോവുകളില്‍പടരുന്നു  

 ----------------------------------------------------------------------------------------------------------